WELCOME
പഠന സംബന്ധമായ നിരവധി ബ്ലോഗുകൾ ഇന്ന് നിലവിലുണ്ടെങ്കിലും അവയിലെ വിഭവങ്ങളെ നമുക്കുപയോഗിക്കാൻകഴിയുന്നില്ല എന്നത് ഒരു പരിമിതി തന്നെയാണ് . ഇതിന് കാരണം ഇത്തരം ബ്ലോഗുകളെക്കുറിച്ച് അറിയാൻ കഴിയാത്തതാണ് . ഈ അവസ്ഥയ്ക്ക് പരിഹാരമായി ബയോ വിഷന്‍ ഒരു എഡ്യൂക്കേഷണല്‍ ബ്ലോഗ് ഡയറക്ടറി ആരംഭിക്കുകയാണ് .കേരളത്തിലുടനീളമുള്ള സ്കൂള്‍ ബ്ലോഗുകള്‍ മറ്റ് എഡ്യൂക്കേഷണല്‍ ബ്ലോഗുകള്‍ എന്നിവയിലെ ഏറ്റവും പുതിയ പോസ്റ്റുകള്‍ അവയുടെ ലിങ്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഈ ബ്ലോഗ് ഡയറക്ടറി ഏറെ പ്രയോജന പ്രദമാകും എന്ന് കരുതട്ടെ . വിദ്യാഭ്യാസപരമായ എല്ലാ ബ്ലോഗുകളുടെയും ഒരിടമായിരിക്കും ഈ ഡയറക്ടറി. നിങ്ങളുടെ ബ്ലോഗുകള്‍ ഇതില്‍ ലിസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ അവ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . ഈ പുതിയ സംരംഭത്തിന് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.